Friday, November 20, 2009

ബ്ലോഗിന്‌ മലയാളം ബാനര്‍

എന്റെ ബ്ലോഗിന്‌ മനോഹരമായ മലയാളം ലിപികളുള്ള തലക്ക്ക്കെട്ട്‌ നിര്‍മ്മിക്കാന്‍ ഞാന്‍ ചെയ്യാറുള്ള ഒരു പോം വഴി പറഞ്ഞുതരാം
  1. ആദ്യമായി ബ്ലോഗിന്റെ തലക്കെട്ട്‌ വരമൊഴിയില്‍ ടൈപ്പ്‌ ചെയ്യുക
  2. ഇനി ഒരു വേര്‍ഡ്‌ ഫയല്‍ തുറക്കുക.ഇതിലേക്ക്‌ വരമൊഴിയില്‍ ടൈപ്പ്‌ ചെയ്തത്‌ കോപ്പിചെയ്യുക.ഫോണ്ട്‌ ശരിയല്ലങ്കില്‍ സെലക്ട്‌ ചെയ്ത്‌ ഫോണ്ട്‌ നല്‍കണം.അപ്പോള്‍ നമ്മള്‍ ടൈപ്പ്‌ ചെയ്ത മലയാളം പദം കിട്ടും.ഇവിടെ സൂപ്പര്‍മാര്‍ക്കറ്റ്‌ .ടൈപ്പ്‌ ചെയ്ത്‌ വേര്‍ഡില്‍ പകര്‍ത്തിയത്‌ നോക്കുക.
  3. ഇനി ടൈപ്പ്‌ ചെയ്തത്‌ സെലക്ട്‌ ചെയ്യുക.
  4. വേര്‍ഡിലെ ഡ്രോയിഗ്‌ ടൂള്‍ എടുക്കുക.അപ്പോള്‍ താഴെയായി ഒരു ടൂള്‍ ബാര്‍ കിട്ടും .അതില്‍ വേര്‍ഡ്‌ ആര്‍ട്ട്‌ എന്ന ടൂള്‍ എടുക്കുക.അപ്പോള്‍ വിവിധ തരത്തിലുള്ള രൂപങ്ങള്‍ കിട്ടും. അതില്‍ ഇഷ്ടമുള്ളത്‌ സെലക്ട്‌ ചെയ്യുക.OK കൊടുക്കുക.
  5. ഇപ്പോള്‍ നമ്മള്‍ ടൈപ്പ്‌ ചെയ്യ്തത്‌ ശരിയായ രൂപത്തിലായിരിക്കില്ല.അതിന്‌ അതേ ജാലകത്തില്‍ തന്നെ ഫോണ്ട്‌ മാറ്റിനല്‍കുക.ഇപ്പോള്‍ ശരിയാകും.ഇനി OK കൊടുക്കുക.ഇപ്പോള്‍ മനോഹരമായ ഒരു തലക്കെട്ടിനുള്ള ആദ്യപടി പൂര്‍ത്തിയായി
ഇനി വേണമെങ്കില്‍ ഒരുdesktop to foto പോലുള്ള ആപ്ലികേഷന്‍ ഉപയോഗിച്ച്‌ സെലക്ട്‌ ചെയ്ത്‌ ഇത്‌ മുറിച്ചെടുത്ത്‌ ഫൊട്ടൊഷോപ്പ്‌ ഉപയോഗിച്ച്‌ പരുവപ്പെടുത്തിയെടുക്കാം.
ഇങ്ങിനെ നിര്‍മ്മിച്ച മലയാളം വേര്‍ഡ്‌ ആര്‍ട്ടുകള്‍ കാണുക.
Read More

Sunday, November 8, 2009

ഷഡ്‌ കാല ഗോവിന്ദമാരാര്‍ സംഗീതോത്സവം 2009

ത്യാഗരാജസന്നിധിയില്‍ ആറു കാലങ്ങളില്‍ പാടി,മഹാനുഭാവനെന്നു കീര്‍ത്തിനേടിയ ഷഡ്‌ കാല ഗോവിന്ദമാരാരുടെ സ്മരണാര്‍ത്ഥം എല്ലാവര്‍ഷവും നടത്തുന്ന സംഗീതോത്സവം ഈ വര്‍ഷവും വിപുലമായ പരിപാടിലളോടെ നവംബര്‍ 12 മുതല്‍ 15 വരെ എറണാകുളം ജില്ലയിലെ രാമമംഗലത്ത്‌ വച്ച്‌ നടക്കുകയാണ്‌. ഈ വര്‍ഷത്തെ പരിപാടികളില്‍ പ്രധാനമായും താഴെ പറയുന്നവയാണ്‌ 12ന്‌ വൈകീട്ട്‌ 7 മണിക്ക്‌ ശ്രീ മട്ടന്നൂര്‍ ശങ്കരന്‍ കുട്ടിയും മക്കളും അവതരിപ്പിക്കുന്ന ട്രിപ്പിള്‍ തായമ്പക. 13ന്‌ വൈകീട്ട്‌ 6 ന്‌ ഡോ.എം .നര്‍മ്മദയുടെ വയലിന്‍ കച്ചേരി. 14ന്‌.ഉച്ചക്ക്‌ 2 മണിക്ക്‌-ശ്രീ കലാമണ്ഡലം പ്രഭാകരന്റെ ശീതങ്കന്‍ തുള്ളല്‍ വൈകീട്ട്‌ 7 ന്‌ ഡോ.ദീപ്തി ഓംചേരിയുടെ മോഹിനിയാട്ടം എറണാകുളം -മൂവാറ്റുപുഴ നാഷണല്‍ ഹൈവേയില്‍ പെരുവമ്മൂഴിയില്‍ നിന്നും 4 കിലോീമീറ്റര്‍ പോയാല്‍ രാമമംഗലത്ത്‌ എത്താം.
Read More

Tuesday, October 27, 2009

ടെരാരിയം.വീട്ടമ്മക്ക്‌ ഒരു തൊഴില്‍





അക്വാറിയം എന്ന് കേട്ടിട്ടില്ലാത്തവര്‍ ചുരുക്കമാണ്‌.ജലത്തിലെ ആവാസവ്യവസ്ഥ കൃത്രിമമായി സൃഷ്ടിച്ചിരിക്കുകയാണ്‌ ഇവിടെ.അതേപോലെ കരയിലെ ആവാസവ്യവസ്ഥ കൃത്രിമമായി ഒരു ചില്ലുകൂട്ടില്‍ എങ്ങി നെ സൃഷ്ടിക്കാമെന്നതാണ്‌ ടെരാരിയം. ഇത്‌ നമ്മുടെ നാട്ടില്‍ അധികം പ്രചാരത്തിലില്ല.എന്നാല്‍ വിദേശരാജ്യങ്ങളില്‍ വളരേ പ്രചാരമുണ്ട്‌.വളരേ എളുപ്പവും വലിയ സാങ്കേതിക അറിവും വേണ്ടെന്നതാണ്‌ ഇതിന്റെ ആകര്‍ഷണം.ഇപ്പോള്‍ വലിയ ഹോട്ടലുകളിലും ആഫീസുകളിലും നല്ല ഡിമാന്റുണ്ട്‌.വിശ്രമസമയത്ത്‌ ഒരു വീട്ടമ്മക്ക്‌ ഇത്‌ നല്ലോരു ഹോബിയും വരുമാനമാര്‍ഗ്ഗവുമാണ്‌. ചിത്രം കണ്ടുവല്ലോ? ഒരു ഗ്ലാസ്സ്‌ ജാറില്‍ എറ്റവും അടിയിലായി വലിയ ചരലുകള്‍ നിറക്കുന്നു.അതിനുമുകളിലായി അല്‍പ്പം കരിപ്പൊടിയും .ഇതിനു മുകളിലായി നല്ല വലക്കൂറുള്ള മണ്ണ്‍ നിറക്കാം.ഇനി അധികം വളരാത്തതും പൂക്കള്‍ ഉണ്ടാകുന്നതുമായ ചെടികള്‍ ഇതില്‍ നടാം.അക്വാറിയത്തിലെന്നപോലെ കരയിലെ ചെറുജീവികളെ വേണമെങ്കില്‍ ഇതില്‍ വളര്‍ത്താം. ടെരാരിയം റെഡി. കൂടുതല്‍ സാങ്കേതികമായ വിവരത്തിന്‌ ഇന്റേര്‍നെറ്റില്‍ പരതിയാല്‍ കിട്ടും ഈ കുറിപ്പ്‌ വെറും പരിചയപ്പെടുത്തല്‍ മാത്രമാണ്‌.
Read More

Saturday, October 24, 2009

ഫോട്ടോഗ്രാഫര്‍മാരുടെ സ്വപ്നം

ഈ വര്‍ഷത്തെ വെയോളിയാ വന്യജീവി ഫൊട്ടോഗ്രാഫി മത്സരത്തിന്റെ ഫലം പുറത്തുവന്നു.ബാംഗ്ലൂരുകാരനായ അജിത്‌ റണ്ണറപ്പാണെന്നതാണ്‌ വിശേഷം.അന്താരാഷ്ട്രതലത്തില്‍ നടന്ന മത്സരത്തില്‍ പങ്കെടുത്ത 43135 എന്‍ ട്രികളില്‍നിന്ന്‌ ഒന്നാം സ്ഥാനക്കാരനെ കണ്ടെത്താല്‍ ജൂറികള്‍ ഏറെ വിഷമിച്ചെന്നാണ്‌ വാര്‍ത്ത.

ഒന്നാം സമ്മാനം കിട്ടിയ ചിത്രം താഴേ..
ഇത്‌ റണ്ണറപ്പായ ചിത്രം
ഇത്‌ മറ്റൊരു ചിത്രം
വയൊളിയയുടെ സൈറ്റിലേക്ക്‌ ഇതിലേ പോകാം..


ഈ ഫോട്ടോഗ്രാഫി മത്സരം ഏത്‌ ഫോട്ടോഗ്രാഫര്‍മാരുടേയും സ്വപ്നമാണ്‌. വിവിധവിഭാഗങ്ങളായി മത്സരത്തില്‍ പങ്കെടുത്ത്‌ സ്ഥാനങ്ങള്‍ നേടിയ ചിത്രങ്ങള്‍ കാണാന്‍ ഇതിലേ പോകൂ...
Read More

Sunday, October 11, 2009

ഡസ്ക്‌ ടോപ്പിന്റെ ചിത്രം എടുക്കാം

ഡസ്ക്‌ ടോപ്പിലുള്ള ഏതു ചിത്രവും ഒരു ക്യാമറകൊണ്ടെന്നപോലെ പകര്‍ത്താന്‍ ഒരു സൗജന്യ സോഫ്റ്റ്‌ വെയര്‍ പരിചയപ്പെടുത്താം.desktop to photo എന്നാണ്‌ പേര്‌.വളരേ ലളിതമായ പ്രവര്‍ത്തനമാണ്‌.ഇന്‍സ്റ്റാള്‍ ചെയ്താല്‍ മനോഹരമായ ഒരു പച്ചനിറത്തിലുള്ള ക്യാമറ ഐക്കണായി ഡസ്ക്‌ ടോപ്പില്‍ ഷോര്‍ട്ട്‌ ക്കട്ട്‌ ലഭിക്കും.അതില്‍ ക്ലിക്കിയാല്‍ ക്യാമറ ലഭിക്കും.സാധാരണ ഫോട്ടോ എടുക്കുന്നതുപോലെ ബട്ടണില്‍ ക്ലിക്കുക.ഇപ്പോള്‍ ക്യാമറ ഒളിച്ചിട്ടുണ്ടാകും.ഇനി നമുക്ക്‌ ആവശ്യമായ ഭാഗം ഇപ്പോള്‍ കാണുന്ന കര്‍സര്‍ ഉപയോഗിച്ച്‌ സെലക്ട്‌ ചെയ്യുക,.ആ ഭാഗം ചിത്രമായി സേവ്‌ ചെയ്തിട്ടുണ്ടാകും.എവിടെ സേവ്‌ ചെയ്യണമെന്നും ഏതു ഫോര്‍മാറ്റില്‍ വേണമെന്നും സെറ്റ്‌ ചെയ്യാന്‍ സാധിക്കും.
താഴെ ചിത്രത്തില്‍ ക്ലിക്കിയാല്‍ ഡൗണ്‍ ലോഡിനുള്ള സൈറ്റില്‍ എത്താം.
M.P.S. Freeware
Read More

Thursday, September 24, 2009

13 എന്ന ഭീകരന്‍

13 എന്ന അക്കത്തെ എന്തിനാണ്‌ നമ്മള്‍ ഇത്ര ഭയപ്പെടുന്നത്‌?വണ്ടിയുടെ നമ്പര്‍ 13 ആയാല്‍ ഭയപ്പാടായി.പരീക്ഷക്കോ ഇന്റര്‍വ്യുവിനോ 13 കിട്ടിയാല്‍ പിന്നെ നോക്കേണ്ട,.ശുഭകാര്യത്തിന്‌ 13 എന്ന തീയതി ഒഴിവാക്കുകയേ ഉള്ളൂ..
ഈ 13 എന്ന ഭീകരന്‍ സത്യത്തില്‍ ഭാരതീയവിശ്വാസപ്രകാരമുള്ള അശുഭ സംഖ്യയല്ല.നമുക്ക്‌ ഇഷ്ടം പോലെ വേറേ എത്രയോ അശുഭലക്ഷണങ്ങളും അന്ധവിശ്വാസങ്ങളും ഉണ്ട്‌.എന്നിട്ടും പോരാഞ്ഞ്‌ നമ്മള്‍ മറ്റു ദേശക്കാരുടെ അന്ധവിശ്വാസങ്ങളും ഇറക്കുമതി ചെയ്യുകയാണ്‌.

13 നോടുള്ള ഭയത്തെ Triskaidekaphobia എന്നാണ്‌ അറിയപ്പെടുന്നത്‌.ക്രിസ്തുവിന്റെ കൂടെ അവസാനത്തെ അത്താഴത്തില്‍ 13 ശിഷ്യന്മാരാണ്‌ പങ്കെടുത്തത്‌.അതിനാല്‍ കൃസ്തീയര്‍ 13 നെ അശുഭസംഖ്യയായി കണക്കാക്കുന്നു.ബാബിലോണിയന്‍ കോഡ്‌ ഓഫ്‌ ഹമുറാബിയില്‍ 13മത്‌ നിയമം ഒഴിവാക്കിയിരിക്കുന്നു.എന്നാല്‍ സിഖ്‌ വിശ്വാസപ്രകാരം 13 ശുഭസംഖ്യയാണ്‌.
പല വിദേശരാജ്യങ്ങളിലും പലപ്പോഴും 12 കഴിഞ്ഞ്‌ 14 മാത്രമെ ഉപയൊഗിക്കുന്നുള്ളൂ.
നമ്മള്‍ സാധാരണ ജനങ്ങള്‍ ഇത്തരത്തില്‍ വിശ്വാസങ്ങള്‍ വച്ചുപുലര്‍ത്തിയാല്‍ നാട്ടിന്‍പുറത്തുകാരെന്നോ വിദ്യാഭ്യാസമില്ലാത്തവരെന്നോ പറഞ്ഞ്‌ ആശ്വസിക്കാം.എന്നാല്‍ ജനത്തെ ശാസ്ത്രവും സയന്‍സും പഠിപ്പിക്കേണ്ട ശാസ്ത്രജ്ഞര്‍ ഇത്തരം അന്ധവിശ്വാസങ്ങള്‍ വച്ചുപുലര്‍ത്തിയാല്‍ അതിന്‌ എന്തണ്‌ പറയേണ്ടത്‌?
ISRO യുടെ PSLV അടുത്ത ദിവസം ഒരു ഉപഗ്രഹം ശൂന്യാകാശത്ത്‌ എത്തിച്ചതായി വായിച്ചുകാണുമല്ലോ? ഇത്‌PSLV 14 ആണ്‌.PSLV12 കഴിഞ്ഞ്‌ PSLV 13 ഇല്ലായിരുന്നു.ദേ ഇവിടെ നോക്കുക.13 നമ്മുടെ ശാസ്ത്രജ്ഞന്മാര്‍ ഒഴിവാക്കിയത്‌ ആരും വാര്‍ത്തയാക്കിയില്ല.ഒരു പുരോഗമനക്കാരും പ്രതിക്ഷേധിച്ചില്ല.ഇനി നമുക്ക്‌ ധൈര്യമായി 13 നെ പടിക്കുപുറത്താക്കാം..
നാളെ ശാസ്ത്രജ്ഞന്മാര്‍ എന്തെല്ലാം വിശ്വാസങ്ങളുമായി രംഗത്ത്‌ വരുമെന്ന് കാത്തിരിക്കാം
Read More

Saturday, August 1, 2009

പ്രതീക്ഷിക്കുന്ന മരണത്തിനുവേണ്ടി

അഞ്ചോ ആറോ വര്‍ഷങ്ങള്‍ക്കുമുന്‍പ്‌ അതോ അതിനും വര്‍ഷങ്ങള്‍ക്ക്‌ മുന്‍പാണോ എന്നറിയില്ല, തിരുവനന്തപുരത്ത്‌ വച്ച്‌ കാന്‍സര്‍ രോഗവിദഗ്ദരുടെ ഒരു അന്താരാഷ്ട്രസമ്മേളനം നടക്കുകയുണ്ടായി.വിദേശത്തുനിന്നുള്ള ഒരു പ്രതിനിധി നടത്തിയ അഭിപ്രായം അന്ന് ശ്രദ്ധേയമായി.കേരളത്തിലെ കാന്‍സര്‍ രോഗികളുടേയും അവരുടെ ഉറ്റവരുടേയും വല്ലാത്ത അവസ്ഥയെപ്പറ്റിയാണ്‌ അഭിപ്രായപ്പെട്ടത്‌.കാന്‍സര്‍ മാരകമായ രോഗവും രോഗിയുടെ അവസാനകാലം ദയനീയവും വേദനാജനകവുമാണ്‌.വേദനയകാറ്റാന്‍ മയക്കുമരുന്നുചേര്‍ത്ത മരുന്നുകളാണ്‌ ഈ സമയത്ത്‌ നല്‍കുന്നത്‌.രോഗി സുഖം പ്രാപിക്കില്ലന്ന് നല്ല നിശ്ചയമുണ്ടെങ്കിലും എല്ലാം വിറ്റുപറക്കി രോഗിയെ ചികില്‍സിക്കുന്ന കേരളീയരുടെ അവസ്ഥകണ്ട്്‌ അദ്ഭുതം തൊന്നിയെന്നാണ്‌ ഇദ്ദേഹം പറഞ്ഞത്‌..കൂടാതെ ഒരു വശത്ത്‌ മയക്കുമരുന്നുകള്‍ വ്യാപകമായി പിടിക്കപ്പെടുമ്പോള്‍ വേദനതിന്നുന്ന രോഗികള്‍ക്ക്‌ ആശ്വാസത്തിന്‌ വേണ്ടത്ര മരുന്നു കിട്ടാത്ത വിരോധാഭാസം കണ്ട്‌ അന്തിച്ചുപോയതായും പറഞ്ഞു.
തന്റെ രാജ്യത്തണെങ്കില്‍ ഒരുകാരണവശാലും രക്ഷപ്പെടില്ലന്ന് ഉറപ്പുള്ള ഇത്തരം രോഗികള്‍ക്ക്‌ ഡോക്ടര്‍ ചെലവുകൂടിയ ചികില്‍സ നിര്‍ദ്ദേശിക്കില്ലന്നും പറഞ്ഞു.മയക്കുമരുന്നുകള്‍ കിട്ടാനില്ലാത്തതുകോണ്ട്‌ മരുന്നുകളുടെ ദൗര്‍ലഭ്യം അത്ര ഗുരുതരമാണെന്നും നമ്മള്‍ ചെയ്യുന്നത്‌ വലിയ പാതകമാണെന്നും അഭിപ്രായപ്പെട്ടു.
1985 ലാണ്‌ മയക്കുമരുന്ന് നിയന്ത്രണനിയമം പ്രാബല്യത്തില്‍ വരുന്നത്‌.അത്‌ ഒരു അന്താരാഷ്ട്രധാരണയുടെ ഭാഗമായിരുന്നു.കഠിനമായ ശിക്ഷയാണ്‌ ഈ നിയമം അനുശാസിക്കുന്നത്‌.എന്നാല്‍ ഗവേഷണത്തിനും വൈദ്യശ്ശാസ്ത്രത്തിനും നിയന്ത്രിതതോതില്‍ കറുപ്പും ഗഞ്ചാവും വളര്‍ത്താന്‍ ചട്ടം10,76 പ്രകാരവും സംസ്ഥാനങ്ങള്‍ക്ക്‌ അധികാരം നല്‍കുന്നുണ്ട്‌.ഇതനുസരിച്ച്‌ ആസ്സാം,സിക്കിം എന്നിവിടങ്ങളില്‍ സര്‍ക്കാര്‍ നിയന്ത്രണത്തില്‍ കറുപ്പ്‌ കൃഷിചെയ്യുന്നുണ്ട്‌.അതാണ്‌ ക്യാന്‍സര്‍ രോഗചികില്‍സക്കുവേണ്ടി ഉപയോഗിക്കുന്നത്‌
കേരളത്തില്‍ ക്യാന്‍സര്‍ രോഗികള്‍ക്കുള്ള മരുന്നുകള്‍ക്ക്‌ ദൗര്‍ലഭ്യമാണ്‌.എന്നാല്‍ വന്‍ തോതില്‍ ഇവിടെ മയക്കുമരുന്നു വേട്ടയും നടക്കുന്നുണ്ട്‌.ഇന്ന് ഇടുക്കിയുടെ കിഴക്കന്‍ മേഖലകളിലെ ഗഞ്ചാവുകൃഷി ഏതാണ്ട്‌ അവസാനിച്ചമട്ടാണ്‌.ഒരുകാലത്ത്‌ കോടികളുടെ കൃഷിയാണ്‌ ഇവിടെ നടന്നിരുന്നത്‌.ഒരു ഗഞ്ചാവുവേട്ടയുടെ വീഡിയോ കാണുക.



ശാന്തവും വേദനയില്ലാത്തതുമായ മരണത്തിന്‌ ഈ രോഗികള്‍ക്ക്‌ അവകാശമുണ്ട്‌.രോഗികളുടെ ഉറ്റവര്‍ക്ക്‌ രോഗി ഒരു ഭാരമാവാതിരിക്കുവാന്‍ കുറഞ്ഞവിലക്ക്‌ മരുന്നും ലഭ്യമാകണം.ഇക്കാര്യത്തില്‍ പ്രായോഗികമായ ഒരു സംവിധാനം ഉണ്ടാക്കാന്‍ എന്താണ്‌ വേണ്ടത്‌?വിദഗ്ദര്‍ പ്രതികരിക്കട്ടെ
Read More

Tuesday, July 28, 2009

ആരോഗ്യം:അമിത ശ്രദ്ധ ആപത്താകുമോ?







ഇത്‌ ശാസ്ത്രീയമായ ഒരു വിലയിരുത്തലാണെന്ന് അഭിപ്രായമില്ല.പക്ഷേ ഈ രംഗത്തെ പുതിയ രീതികളും വിശ്വാസങ്ങളും കണ്ടപ്പ്പ്പോള്‍ തോന്നിയത്‌ കുറിക്കുന്നു എന്നുമാത്രം. കേരളം ആരോഗ്യരംഗത്ത്‌ വികസിതരാജ്യങ്ങള്‍ക്ക്‌ ഒപ്പമോ അതിനുമുകളിലോ എത്തിയിരിക്കുന്നു എന്നാണ്‌ വിലയിരുത്തല്‍.ഏറ്റവും കുറഞ്ഞ ശിശുമരണനിരക്ക്‌,കൂടിയ ആയുര്‍ദൈര്‍ഘ്യം എന്നിവയാണ്‌ എടുത്തുപറയാവുന്നത്‌.കേരളീയര്‍ സ്വന്തം ആരോഗ്യത്തിന്‌ വളരേ പ്രാധാന്യം കൊടുക്കുന്നു.



ഇന്ന് ഏതൊരു രോഗലക്ഷണം കണ്ടാലും ഡോക്ടറുടെ അടുത്തേക്ക്‌ ഓടുന്നു.സാധാരണ ജലദോഷം പോലും ഒരു ദിവസത്തേക്ക്‌ വച്ചുകൊണ്ടിരിക്കാനാകുന്നില്ല.കുട്ടികളുടെ കാര്യമാകുമ്പോള്‍ ഏറെ ആകംക്ഷയായി.ഒരു ഡോക്ടറും തന്റെ മുന്നില്‍ വരുന്ന ഒരു രോഗി
യേയും നിരാശപ്പെടുത്താറില്ല.രോഗിയുടെ മനശ്ശാസ്ത്രം അറിയാവുന്ന ഡോക്ടര്‍ ജലദോഷത്തിനുപോലും ആന്റിബയോടിക്‌ നല്‍കുന്നുണ്ട്‌.തുളസിവെള്ളവും കുടിച്ച്‌ രണ്ടു ദിവസം വിശ്രമിക്കാന്‍ ശുപാര്‍ശ്ശ ചെയ്യാറില്ല. പണ്ടൊക്കെ മഴക്കാലം തുടങ്ങിയാല്‍ മൂക്ക്‌ ഒലിപ്പിച്ച്‌ എത്രനാള്‍ സ്കൂളില്‍ പോയാലും ഒരു മരുന്നും ആരും തരാറില്ല.ഒരു അമ്മക്കും വേവലാതിയില്ല.നല്ല പ്രതിരോധശക്തിയും ഉണ്ടായിരുന്നു.ഇന്ന് തോട്ടതിനും പിടിച്ചതിനും ആശുപത്രിയില്‍ എത്തുകയും നിയന്ത്രണമില്ലാതെ മരുന്ന് കഴിക്കുന്നതുകൊണ്ട്‌ പ്രതിരോധശക്തി വല്ലാതെ കുറഞ്ഞിരിക്കുന്നു.ആരോഗ്യം എന്നാല്‍ നിറയെ ഭക്ഷണം എന്ന ചിന്താഗതിയും വല്ലാത്ത ആപത്ത്‌ വിളിച്ചുവരുത്തിയിരിക്കുന്നു.ഇന്ന് 40 എത്തുമ്പോഴേക്കും പ്രമേഹം,പ്രഷര്‍,ഹൃദ്രാഗം എന്നിവ എത്തുകയായി. കഴിഞ്ഞ ദിവസം ഒരു വാര്‍ത്തകണ്ടു.ആന്റിബയോട്ടിക്കുകളെ അതിജീവിക്കുന്ന ബാക്ടീരിയകള്‍ ഇന്‍ഡ്യയിലെ കുട്ടികളുടെ രക്തത്തിലും കണ്ടെത്തിയിരിക്കുന്നു എന്നതാണാ വാര്‍ത്ത.ഇറാഖിലെ അമേരിക്കന്‍ പട്ടാളക്കാരില്‍ ഇത്തരം ബാക്ടീരിയകളെ കണ്ടെത്തിയിരുന്നതായും പറയുന്നു.


കേരളത്തിലെ ഇന്നത്തെ ആരോഗ്യത്തെപ്പറ്റിയുള്ള സങ്കല്‍പ്പം ദോഷമോ അതോ ഗുണമോ?പണ്ട്‌ ദാരിദ്ര്യം കൊണ്ടുണ്ടാകുന്ന രോഗങ്ങളെങ്കില്‍ ഇന്ന് അമിത ഭക്ഷണം വിളിച്ചു വരുത്തുന്ന രോഗങ്ങളും.മുത്തശ്ശിയുടെ തുളസിക്കഷായവും,ആടലോടകനീരും ഇന്നര്‍ക്കും വേണ്ട....എല്ലാത്തിനും ഗുളികകളും..കാപ്സ്യുളുകളും.മതി.അമിതമായ ആക്രാന്തം എന്തെല്ലാം വിനകള്‍ ഉണ്ടാക്കും എന്ന് കാത്തിരുന്നു കാണാം.ഡോക്ടറും രോഗിയും ഇതിന്‌ ഒരു പോലെ ഉത്തവാദിയാണ്‌.
Read More

© സൂപ്പര്‍മാര്‍ക്കറ്റ്‌, AllRightsReserved.

Designed by ScreenWritersArena