എന്റെ ബ്ലോഗിന് മനോഹരമായ മലയാളം ലിപികളുള്ള തലക്ക്ക്കെട്ട് നിര്‍മ്മിക്കാന്‍ ഞാന്‍ ചെയ്യാറുള്ള ഒരു പോം വഴി പറഞ്ഞുതരാം
ഇങ്ങിനെ നിര്‍മ്മിച്ച മലയാളം വേര്‍ഡ് ആര്‍ട്ടുകള്‍ കാണുക.
- ആദ്യമായി ബ്ലോഗിന്റെ തലക്കെട്ട് വരമൊഴിയില്‍ ടൈപ്പ് ചെയ്യുക
- ഇനി ഒരു വേര്‍ഡ് ഫയല്‍ തുറക്കുക.ഇതിലേക്ക് വരമൊഴിയില്‍ ടൈപ്പ് ചെയ്തത് കോപ്പിചെയ്യുക.ഫോണ്ട് ശരിയല്ലങ്കില്‍ സെലക്ട് ചെയ്ത് ഫോണ്ട് നല്‍കണം.അപ്പോള്‍ നമ്മള്‍ ടൈപ്പ് ചെയ്ത മലയാളം പദം കിട്ടും.ഇവിടെ സൂപ്പര്‍മാര്‍ക്കറ്റ് .ടൈപ്പ് ചെയ്ത് വേര്‍ഡില്‍ പകര്‍ത്തിയത് നോക്കുക.
- ഇനി ടൈപ്പ് ചെയ്തത് സെലക്ട് ചെയ്യുക.
- വേര്‍ഡിലെ ഡ്രോയിഗ് ടൂള്‍ എടുക്കുക.അപ്പോള്‍ താഴെയായി ഒരു ടൂള്‍ ബാര്‍ കിട്ടും .അതില്‍ വേര്‍ഡ് ആര്‍ട്ട് എന്ന ടൂള്‍ എടുക്കുക.അപ്പോള്‍ വിവിധ തരത്തിലുള്ള രൂപങ്ങള്‍ കിട്ടും. അതില്‍ ഇഷ്ടമുള്ളത് സെലക്ട് ചെയ്യുക.OK കൊടുക്കുക.
- ഇപ്പോള്‍ നമ്മള്‍ ടൈപ്പ് ചെയ്യ്തത് ശരിയായ രൂപത്തിലായിരിക്കില്ല.അതിന് അതേ ജാലകത്തില്‍ തന്നെ ഫോണ്ട് മാറ്റിനല്‍കുക.ഇപ്പോള്‍ ശരിയാകും.ഇനി OK കൊടുക്കുക.ഇപ്പോള്‍ മനോഹരമായ ഒരു തലക്കെട്ടിനുള്ള ആദ്യപടി പൂര്‍ത്തിയായി
ഇങ്ങിനെ നിര്‍മ്മിച്ച മലയാളം വേര്‍ഡ് ആര്‍ട്ടുകള്‍ കാണുക.
4 അഭിപ്രായങ്ങള്‍:
മലയാളം വേര്‍ഡ് ആര്‍ട്ടുകള്‍ കാണുക.u
ഞാൻ ഉപയോഗിക്കുന്നത് Open Office - writer ആണു. അതിൽ Word Art നു പകരം Fontwork Gallery ആണു. പക്ഷേ Font Work Gallery യിൽ ഫോണ്ട് മാറ്റാനുള്ള സംവിധാനം കാണുന്നില്ല. അതുകൊണ്ട് Font Work എന്നെഴുതിക്കാണിക്കുന്നു. അഞ്ജലിയിലോട്ട് മാറ്റാൻ മാർഗം കാണുന്നില്ല.
അങ്കിള്‍ ക്ഷമിക്കുക..എനിക്ക് ലിനക്സില്‍ അത്ര പരിചയമില്ല..എന്തെങ്കിലും വിവരം കിട്ടിയാല്‍ പറയാം,,,നന്ദി
വിൻഡോസിൽ പ്രവർത്തിക്കുന്ന് ഫ്രീ സോഫ്റ്റ്വെയറായ ഓപ്പൺ ഓഫീസ്സാണു ഞാൻ ഉപയോഗിക്കുന്നത്.
Post a Comment