Thursday, September 24, 2009

13 എന്ന ഭീകരന്‍

13 എന്ന അക്കത്തെ എന്തിനാണ്‌ നമ്മള്‍ ഇത്ര ഭയപ്പെടുന്നത്‌?വണ്ടിയുടെ നമ്പര്‍ 13 ആയാല്‍ ഭയപ്പാടായി.പരീക്ഷക്കോ ഇന്റര്‍വ്യുവിനോ 13 കിട്ടിയാല്‍ പിന്നെ നോക്കേണ്ട,.ശുഭകാര്യത്തിന്‌ 13 എന്ന തീയതി ഒഴിവാക്കുകയേ ഉള്ളൂ..
ഈ 13 എന്ന ഭീകരന്‍ സത്യത്തില്‍ ഭാരതീയവിശ്വാസപ്രകാരമുള്ള അശുഭ സംഖ്യയല്ല.നമുക്ക്‌ ഇഷ്ടം പോലെ വേറേ എത്രയോ അശുഭലക്ഷണങ്ങളും അന്ധവിശ്വാസങ്ങളും ഉണ്ട്‌.എന്നിട്ടും പോരാഞ്ഞ്‌ നമ്മള്‍ മറ്റു ദേശക്കാരുടെ അന്ധവിശ്വാസങ്ങളും ഇറക്കുമതി ചെയ്യുകയാണ്‌.

13 നോടുള്ള ഭയത്തെ Triskaidekaphobia എന്നാണ്‌ അറിയപ്പെടുന്നത്‌.ക്രിസ്തുവിന്റെ കൂടെ അവസാനത്തെ അത്താഴത്തില്‍ 13 ശിഷ്യന്മാരാണ്‌ പങ്കെടുത്തത്‌.അതിനാല്‍ കൃസ്തീയര്‍ 13 നെ അശുഭസംഖ്യയായി കണക്കാക്കുന്നു.ബാബിലോണിയന്‍ കോഡ്‌ ഓഫ്‌ ഹമുറാബിയില്‍ 13മത്‌ നിയമം ഒഴിവാക്കിയിരിക്കുന്നു.എന്നാല്‍ സിഖ്‌ വിശ്വാസപ്രകാരം 13 ശുഭസംഖ്യയാണ്‌.
പല വിദേശരാജ്യങ്ങളിലും പലപ്പോഴും 12 കഴിഞ്ഞ്‌ 14 മാത്രമെ ഉപയൊഗിക്കുന്നുള്ളൂ.
നമ്മള്‍ സാധാരണ ജനങ്ങള്‍ ഇത്തരത്തില്‍ വിശ്വാസങ്ങള്‍ വച്ചുപുലര്‍ത്തിയാല്‍ നാട്ടിന്‍പുറത്തുകാരെന്നോ വിദ്യാഭ്യാസമില്ലാത്തവരെന്നോ പറഞ്ഞ്‌ ആശ്വസിക്കാം.എന്നാല്‍ ജനത്തെ ശാസ്ത്രവും സയന്‍സും പഠിപ്പിക്കേണ്ട ശാസ്ത്രജ്ഞര്‍ ഇത്തരം അന്ധവിശ്വാസങ്ങള്‍ വച്ചുപുലര്‍ത്തിയാല്‍ അതിന്‌ എന്തണ്‌ പറയേണ്ടത്‌?
ISRO യുടെ PSLV അടുത്ത ദിവസം ഒരു ഉപഗ്രഹം ശൂന്യാകാശത്ത്‌ എത്തിച്ചതായി വായിച്ചുകാണുമല്ലോ? ഇത്‌PSLV 14 ആണ്‌.PSLV12 കഴിഞ്ഞ്‌ PSLV 13 ഇല്ലായിരുന്നു.ദേ ഇവിടെ നോക്കുക.13 നമ്മുടെ ശാസ്ത്രജ്ഞന്മാര്‍ ഒഴിവാക്കിയത്‌ ആരും വാര്‍ത്തയാക്കിയില്ല.ഒരു പുരോഗമനക്കാരും പ്രതിക്ഷേധിച്ചില്ല.ഇനി നമുക്ക്‌ ധൈര്യമായി 13 നെ പടിക്കുപുറത്താക്കാം..
നാളെ ശാസ്ത്രജ്ഞന്മാര്‍ എന്തെല്ലാം വിശ്വാസങ്ങളുമായി രംഗത്ത്‌ വരുമെന്ന് കാത്തിരിക്കാം
Read More

© സൂപ്പര്‍മാര്‍ക്കറ്റ്‌, AllRightsReserved.

Designed by ScreenWritersArena