Friday, February 26, 2010

മലയാളം വിന്‍ഡോസ്‌?

വിന്‍ഡോസ്‌ ഓപ്പറേറ്റിംഗ്‌ സിസ്റ്റത്തിന്റെ മലയാളം പതിപ്പ്‌ എന്ന നിലയില്‍ മെയില്‍ വഴി ഈ അടുത്തകാലത്ത്‌ ചില ചിത്രങ്ങള്‍ വ്യാപകമായി പ്രചരിച്ചിരുന്നു.ഇത്തരത്തില്‍ മലയാളം പതിപ്പു്‌ വന്നിട്ടില്ല.ശരിയായാലും തെറ്റായാലും ഇതിനു പിന്നിലെ നര്‍മ്മബോധം അംഗീകരിക്കാതെ പറ്റില്ല.ഇതുവരെ ഇതു കാണാത്തവര്‍ക്കായി ഇവിടെ കൊടുക്കുന്നു.ഇംഗ്ലീഷ്‌ വാക്കുകള്‍ക്ക്‌ തനതായ മലയാളം പദം ശ്രദ്ധിക്കുക.ഇനിയും ഇത്തരം വിദ്യകള്‍ പ്രതീക്ഷിക്കാം
Read More

Monday, February 22, 2010

മെയിലില്‍ ചിത്രം എംബഡ്‌ ചെയ്യാം

സാധാരണയായി ഒരു മെയിലില്‍ ചിത്രം അയക്കുമ്പോള്‍ നമ്മള്‍ ചെയ്യാറുള്ളത്‌ അത്‌ അറ്റാച്ച്‌ ചെയ്ത്‌ അയക്കുകയാണ്‌ പതിവ്‌.എന്നാല്‍ മെയില്‍ തുറക്കുമ്പോള്‍ തന്നെ ചിത്രവും തുറന്നു വരുന്നത്‌ വളരെ സൗകര്യവും ആകര്‍ഷകവും സമയലാഭവുമാണ്‌ .ഫോര്‍വേര്‍ഡ്‌ ചെയ്ത്‌ ലഭിക്കുന്ന പലചിത്രങ്ങളും എംബഡ്‌ ചെയ്തതായിരിക്കും.പലപ്പോഴും ഇത്‌ എങ്ങി നെ സാധ്യമാക്കാമെന്ന് ഞാന്‍ വിചാരിക്കാറുണ്ട്‌.യാഹൂവിലും ജിമെയിലിലും ചിത്രം എംബഡ്‌ ചെയ്യാന്‍ സൗകര്യമില്ലന്നാണ്‌ മനസ്സിലാക്കുന്നത്‌.(അത്തരത്തില്‍ ഉണ്ടങ്കില്‍ അറിയിക്കുമല്ലോ?).ചിത്രങ്ങള്‍ എംബഡ്‌ ചെയ്ത്‌ അയക്കാന്‍ ഔട്ട്‌ ലുക്ക്‌ എക്സ്‌ പ്രസ്സില്‍ സൗകര്യമുണ്ട്‌.
ഔട്ട്‌ ലുക്ക്‌ എക്സ്പ്രസ്സ്‌ ഓപ്പണ്‍ ചെയ്യുക.പുതിയ മെയില്‍ തുറക്കുക.അയക്കേണ്ട വിലാസവും വിഷയവും ചേര്‍ക്കുക.ഇനി സന്ദേശത്തിനുള്ള ഭാഗത്ത്‌ ക്ലിക്കുക.തുടര്‍ന്ന് insert ല്‍ ക്ലിക്കുക.തുറന്നുവരുന്ന ജാലകത്തില്‍ picture തെരഞ്ഞെടുക്കുക.അപ്പോല്‍ മറ്റോരു ജാലകം തുറക്കും .ഇതില്‍ നിന്നും ചിത്രം കിടക്കുന്ന നമ്മുടെ കമ്പ്യുട്ടറിലെ ഫയല്‍ തുറന്ന്‌ ചിത്രം സെലക്ട്‌ ചെയ്ത്‌ OK കൊടുക്കുക.ഇപ്പോള്‍ ചിത്രം സന്ദേശം ചേര്‍ക്കേണ്ട ഭാഗത്ത്‌ എത്തിയിട്ടുണ്ടാകും.ഇവിടെ ചിത്രത്തിന്റെ വലിപ്പം കൂട്ടാനോ കുറക്കാനോ കഴിയും.തുടര്‍ന്ന് സന്ദേശവും ചേര്‍ത്ത്‌ മെയില്‍ അയക്കുക.
ചിത്രത്തിനു പശ്ചാത്തലമായി നിറമോ മറ്റൊരു ചിത്രമോ ഒക്കെ നല്‍കാനാകും.
Read More

© സൂപ്പര്‍മാര്‍ക്കറ്റ്‌, AllRightsReserved.

Designed by ScreenWritersArena