സാധാരണയായി ഒരു മെയിലില്‍ ചിത്രം അയക്കുമ്പോള്‍ നമ്മള്‍ ചെയ്യാറുള്ളത് അത് അറ്റാച്ച് ചെയ്ത് അയക്കുകയാണ് പതിവ്.എന്നാല്‍ മെയില്‍ തുറക്കുമ്പോള്‍ തന്നെ ചിത്രവും തുറന്നു വരുന്നത് വളരെ സൗകര്യവും ആകര്‍ഷകവും സമയലാഭവുമാണ് .ഫോര്‍വേര്‍ഡ് ചെയ്ത് ലഭിക്കുന്ന പലചിത്രങ്ങളും എംബഡ് ചെയ്തതായിരിക്കും.പലപ്പോഴും ഇത് എങ്ങി നെ സാധ്യമാക്കാമെന്ന് ഞാന്‍ വിചാരിക്കാറുണ്ട്.യാഹൂവിലും ജിമെയിലിലും ചിത്രം എംബഡ് ചെയ്യാന്‍ സൗകര്യമില്ലന്നാണ് മനസ്സിലാക്കുന്നത്.(അത്തരത്തില്‍ ഉണ്ടങ്കില്‍ അറിയിക്കുമല്ലോ?).ചിത്രങ്ങള്‍ എംബഡ് ചെയ്ത് അയക്കാന്‍ ഔട്ട് ലുക്ക് എക്സ് പ്രസ്സില്‍ സൗകര്യമുണ്ട്.
ഔട്ട് ലുക്ക് എക്സ്പ്രസ്സ് ഓപ്പണ്‍ ചെയ്യുക.പുതിയ മെയില്‍ തുറക്കുക.അയക്കേണ്ട വിലാസവും വിഷയവും ചേര്‍ക്കുക.ഇനി സന്ദേശത്തിനുള്ള ഭാഗത്ത് ക്ലിക്കുക.തുടര്‍ന്ന് insert ല്‍ ക്ലിക്കുക.തുറന്നുവരുന്ന ജാലകത്തില്‍ picture തെരഞ്ഞെടുക്കുക.അപ്പോല്‍ മറ്റോരു ജാലകം തുറക്കും .ഇതില്‍ നിന്നും ചിത്രം കിടക്കുന്ന നമ്മുടെ കമ്പ്യുട്ടറിലെ ഫയല്‍ തുറന്ന് ചിത്രം സെലക്ട് ചെയ്ത് OK കൊടുക്കുക.ഇപ്പോള്‍ ചിത്രം സന്ദേശം ചേര്‍ക്കേണ്ട ഭാഗത്ത് എത്തിയിട്ടുണ്ടാകും.ഇവിടെ ചിത്രത്തിന്റെ വലിപ്പം കൂട്ടാനോ കുറക്കാനോ കഴിയും.തുടര്‍ന്ന് സന്ദേശവും ചേര്‍ത്ത് മെയില്‍ അയക്കുക.
ചിത്രത്തിനു പശ്ചാത്തലമായി നിറമോ മറ്റൊരു ചിത്രമോ ഒക്കെ നല്‍കാനാകും.
Monday, February 22, 2010
Subscribe to:
Post Comments (Atom)
Labels
- ചിത്രങ്ങള്‍ (2)
- പലവക (8)
- ലേഖനം (1)
- വിജ്ഞാനം (1)
- സംഗീതം (2)
- സാങ്കേതികം (3)
- സാമൂഹികം (1)
2 അഭിപ്രായങ്ങള്‍:
മാഷെ, ചിത്രങ്ങള്‍ എംബെഡ് ചെയ്യാനുള്ള സൗകര്യം ജിമെയില്‍ നല്‍കുന്നുണ്ട്... അതിനായി ജിമെയില്‍ തുറന്നു സെറ്റിംഗ്സ് ല്‍ പോയി Labs എന്നതില്‍ ക്ലിക്ക് ചെയ്യുക. അതില്‍ താഴെ നിന്നും ആറാമതായുള്ള Inserting images എന്നാ ഓപ്ഷന്‍ ഇനേബിള്‍ ആക്കുക. ശേഷം ഏറ്റവും താഴെയായി കാണുന്ന save Changes എന്നതില്‍ ക്ലിക്കി സേവ് ചെയ്യുക... ഇനി മെയില്‍ കമ്പോസ് ചെയ്യുന്ന സമയം അവിടെ ഉള്ള ഐക്കണ്‍ കളുടെ കൂട്ടത്തില്‍ ചിത്രം ഇന്സേര്ട്ട് ചെയ്യാനുള്ള ഒരു ഐക്കണ്‍ കാണാം... അതില്‍ ക്ലിക്കി ചിത്രം ബ്രൌസ് ചെയ്തെടുതാല്‍ ആ ചിത്രം കമ്പോസ് പേജില്‍ തന്നെ കാണാം..
നന്ദി മുള്ളൂക്കാരാ നന്ദി...
ജിമെയിലിലെ ഈ സൗകര്യം ഞാന്‍ എനേബിള്‍ ചെയ്തുകഴിഞ്ഞു.ഇത്തരം അന്വേഷണങ്ങള്‍ക്ക് ഈ പോസ്റ്റും അഭിപ്രായവും ഉപകരിക്കട്ടെ..
Post a Comment