Sunday, May 15, 2011

കേരളത്തില്‍ മാംസഭുക്കായ ചെടികളുണ്ടോ?

ഉച്ചനേരം...ചെറിയൊരു മയക്കത്തിനു ശേഷം വീടിനു പുറത്തിറങ്ങി.വീടിനു പടിഞ്ഞാറേ മൂലയില്‍ കുന്തിച്ചിരുന്നു മൂത്രമൊഴിക്കുന്നതിനിടയിലാണ്‌ ശ്രദ്ധിച്ചത്‌.വല്ലാത്ത ദുര്‍ഗന്ധം.എന്തോ ചീഞ്ഞു നാറുന്നുണ്ട്‌,,എലി ശല്യം അല്‍പ്പം കൂടുതലാണ്‌.പലപ്പോഴും കെണി വച്ചാല്‍ പെരുച്ചാഴികള്‍ വീഴാറുണ്ട്‌.കെണിയില്‍ നിന്നു രക്ഷപ്പെട്ട പെരുച്ചാഴികള്‍ പിന്നീട്‌ ചത്തുചീയുമ്പോഴെ അറിയൂ.
മണത്തിന്റെ ഉറവിടം തേടി നടന്നു.ചിലപ്പോള്‍ അസഹനീയമായ മണമാണ്‌ വരുന്നത്‌.ചീയാന്‍ തുടങ്ങി കുറെ ദിവസങ്ങളായിട്ടുണ്ടാവും.പക്ഷെ എനിക്കൊന്നും കണ്ടെത്താനായില്ല.രണ്ടും കല്‍പ്പിച്ച്‌ മക്കളേയും കൂട്ടി വീണ്ടും തിരഞ്ഞു.അവസാനം കണ്ടെത്തി....ചത്തതും ചീഞ്ഞതൊന്നുമല്ല..ഒരു പൂവില്‍ നിന്നാണ്‌ ഈ ചീഞ്ഞ മാംസത്തിന്റെ ഗന്ധം വരുന്നത്‌.എന്തിനാണ്‌ ഈ പുഷ്പം ഈ വൃത്തികെട്ട ഗന്ധം പരത്തുന്നത്‌?ധാരാളം ഈച്ചകള്‍ പൂവിനു ചുറ്റും വട്ടമിട്ടുപറക്കുന്നുണ്ട്‌.ചിലത്‌ പൂവില്‍ ചത്ത്‌ ഇരിക്കുന്നുണ്ട്‌.അത്ഭുതമായി..ഇവിടേയും മാംസഭോജികളായ ചെടികളുണ്ടോ?ചിത്രം കാണുക..ഈ പൂവിനെ അറിയുമോ? ശ്രമിക്കൂ...
Read More

© സൂപ്പര്‍മാര്‍ക്കറ്റ്‌, AllRightsReserved.

Designed by ScreenWritersArena