ത്യാഗരാജസന്നിധിയില്‍ ആറു കാലങ്ങളില്‍ പാടി,മഹാനുഭാവനെന്നു കീര്‍ത്തിനേടിയ ഷഡ് കാല ഗോവിന്ദമാരാരുടെ സ്മരണാര്‍ത്ഥം എല്ലാവര്‍ഷവും നടത്തുന്ന സംഗീതോത്സവം ഈ വര്‍ഷവും വിപുലമായ പരിപാടിലളോടെ നവംബര്‍ 12 മുതല്‍ 15 വരെ എറണാകുളം ജില്ലയിലെ രാമമംഗലത്ത് വച്ച് നടക്കുകയാണ്. ഈ വര്‍ഷത്തെ പരിപാടികളില്‍ പ്രധാനമായും താഴെ പറയുന്നവയാണ് 12ന് വൈകീട്ട് 7 മണിക്ക് ശ്രീ മട്ടന്നൂര്‍ ശങ്കരന്‍ കുട്ടിയും മക്കളും അവതരിപ്പിക്കുന്ന ട്രിപ്പിള്‍ തായമ്പക. 13ന് വൈകീട്ട് 6 ന് ഡോ.എം .നര്‍മ്മദയുടെ വയലിന്‍ കച്ചേരി. 14ന്.ഉച്ചക്ക് 2 മണിക്ക്-ശ്രീ കലാമണ്ഡലം പ്രഭാകരന്റെ ശീതങ്കന്‍ തുള്ളല്‍ വൈകീട്ട് 7 ന് ഡോ.ദീപ്തി ഓംചേരിയുടെ മോഹിനിയാട്ടം എറണാകുളം -മൂവാറ്റുപുഴ നാഷണല്‍ ഹൈവേയില്‍ പെരുവമ്മൂഴിയില്‍ നിന്നും 4 കിലോീമീറ്റര്‍ പോയാല്‍ രാമമംഗലത്ത് എത്താം.
Subscribe to:
Post Comments (Atom)
Labels
- ചിത്രങ്ങള്‍ (2)
- പലവക (8)
- ലേഖനം (1)
- വിജ്ഞാനം (1)
- സംഗീതം (2)
- സാങ്കേതികം (3)
- സാമൂഹികം (1)
1 അഭിപ്രായങ്ങള്‍:
All the best for the function!
Post a Comment