Tuesday, October 27, 2009

ടെരാരിയം.വീട്ടമ്മക്ക്‌ ഒരു തൊഴില്‍





അക്വാറിയം എന്ന് കേട്ടിട്ടില്ലാത്തവര്‍ ചുരുക്കമാണ്‌.ജലത്തിലെ ആവാസവ്യവസ്ഥ കൃത്രിമമായി സൃഷ്ടിച്ചിരിക്കുകയാണ്‌ ഇവിടെ.അതേപോലെ കരയിലെ ആവാസവ്യവസ്ഥ കൃത്രിമമായി ഒരു ചില്ലുകൂട്ടില്‍ എങ്ങി നെ സൃഷ്ടിക്കാമെന്നതാണ്‌ ടെരാരിയം. ഇത്‌ നമ്മുടെ നാട്ടില്‍ അധികം പ്രചാരത്തിലില്ല.എന്നാല്‍ വിദേശരാജ്യങ്ങളില്‍ വളരേ പ്രചാരമുണ്ട്‌.വളരേ എളുപ്പവും വലിയ സാങ്കേതിക അറിവും വേണ്ടെന്നതാണ്‌ ഇതിന്റെ ആകര്‍ഷണം.ഇപ്പോള്‍ വലിയ ഹോട്ടലുകളിലും ആഫീസുകളിലും നല്ല ഡിമാന്റുണ്ട്‌.വിശ്രമസമയത്ത്‌ ഒരു വീട്ടമ്മക്ക്‌ ഇത്‌ നല്ലോരു ഹോബിയും വരുമാനമാര്‍ഗ്ഗവുമാണ്‌. ചിത്രം കണ്ടുവല്ലോ? ഒരു ഗ്ലാസ്സ്‌ ജാറില്‍ എറ്റവും അടിയിലായി വലിയ ചരലുകള്‍ നിറക്കുന്നു.അതിനുമുകളിലായി അല്‍പ്പം കരിപ്പൊടിയും .ഇതിനു മുകളിലായി നല്ല വലക്കൂറുള്ള മണ്ണ്‍ നിറക്കാം.ഇനി അധികം വളരാത്തതും പൂക്കള്‍ ഉണ്ടാകുന്നതുമായ ചെടികള്‍ ഇതില്‍ നടാം.അക്വാറിയത്തിലെന്നപോലെ കരയിലെ ചെറുജീവികളെ വേണമെങ്കില്‍ ഇതില്‍ വളര്‍ത്താം. ടെരാരിയം റെഡി. കൂടുതല്‍ സാങ്കേതികമായ വിവരത്തിന്‌ ഇന്റേര്‍നെറ്റില്‍ പരതിയാല്‍ കിട്ടും ഈ കുറിപ്പ്‌ വെറും പരിചയപ്പെടുത്തല്‍ മാത്രമാണ്‌.

0 അഭിപ്രായങ്ങള്‍:


© 2025 സൂപ്പര്‍മാര്‍ക്കറ്റ്‌, AllRightsReserved.

Designed by ScreenWritersArena