Tuesday, July 28, 2009

ആരോഗ്യം:അമിത ശ്രദ്ധ ആപത്താകുമോ?







ഇത്‌ ശാസ്ത്രീയമായ ഒരു വിലയിരുത്തലാണെന്ന് അഭിപ്രായമില്ല.പക്ഷേ ഈ രംഗത്തെ പുതിയ രീതികളും വിശ്വാസങ്ങളും കണ്ടപ്പ്പ്പോള്‍ തോന്നിയത്‌ കുറിക്കുന്നു എന്നുമാത്രം. കേരളം ആരോഗ്യരംഗത്ത്‌ വികസിതരാജ്യങ്ങള്‍ക്ക്‌ ഒപ്പമോ അതിനുമുകളിലോ എത്തിയിരിക്കുന്നു എന്നാണ്‌ വിലയിരുത്തല്‍.ഏറ്റവും കുറഞ്ഞ ശിശുമരണനിരക്ക്‌,കൂടിയ ആയുര്‍ദൈര്‍ഘ്യം എന്നിവയാണ്‌ എടുത്തുപറയാവുന്നത്‌.കേരളീയര്‍ സ്വന്തം ആരോഗ്യത്തിന്‌ വളരേ പ്രാധാന്യം കൊടുക്കുന്നു.



ഇന്ന് ഏതൊരു രോഗലക്ഷണം കണ്ടാലും ഡോക്ടറുടെ അടുത്തേക്ക്‌ ഓടുന്നു.സാധാരണ ജലദോഷം പോലും ഒരു ദിവസത്തേക്ക്‌ വച്ചുകൊണ്ടിരിക്കാനാകുന്നില്ല.കുട്ടികളുടെ കാര്യമാകുമ്പോള്‍ ഏറെ ആകംക്ഷയായി.ഒരു ഡോക്ടറും തന്റെ മുന്നില്‍ വരുന്ന ഒരു രോഗി
യേയും നിരാശപ്പെടുത്താറില്ല.രോഗിയുടെ മനശ്ശാസ്ത്രം അറിയാവുന്ന ഡോക്ടര്‍ ജലദോഷത്തിനുപോലും ആന്റിബയോടിക്‌ നല്‍കുന്നുണ്ട്‌.തുളസിവെള്ളവും കുടിച്ച്‌ രണ്ടു ദിവസം വിശ്രമിക്കാന്‍ ശുപാര്‍ശ്ശ ചെയ്യാറില്ല. പണ്ടൊക്കെ മഴക്കാലം തുടങ്ങിയാല്‍ മൂക്ക്‌ ഒലിപ്പിച്ച്‌ എത്രനാള്‍ സ്കൂളില്‍ പോയാലും ഒരു മരുന്നും ആരും തരാറില്ല.ഒരു അമ്മക്കും വേവലാതിയില്ല.നല്ല പ്രതിരോധശക്തിയും ഉണ്ടായിരുന്നു.ഇന്ന് തോട്ടതിനും പിടിച്ചതിനും ആശുപത്രിയില്‍ എത്തുകയും നിയന്ത്രണമില്ലാതെ മരുന്ന് കഴിക്കുന്നതുകൊണ്ട്‌ പ്രതിരോധശക്തി വല്ലാതെ കുറഞ്ഞിരിക്കുന്നു.ആരോഗ്യം എന്നാല്‍ നിറയെ ഭക്ഷണം എന്ന ചിന്താഗതിയും വല്ലാത്ത ആപത്ത്‌ വിളിച്ചുവരുത്തിയിരിക്കുന്നു.ഇന്ന് 40 എത്തുമ്പോഴേക്കും പ്രമേഹം,പ്രഷര്‍,ഹൃദ്രാഗം എന്നിവ എത്തുകയായി. കഴിഞ്ഞ ദിവസം ഒരു വാര്‍ത്തകണ്ടു.ആന്റിബയോട്ടിക്കുകളെ അതിജീവിക്കുന്ന ബാക്ടീരിയകള്‍ ഇന്‍ഡ്യയിലെ കുട്ടികളുടെ രക്തത്തിലും കണ്ടെത്തിയിരിക്കുന്നു എന്നതാണാ വാര്‍ത്ത.ഇറാഖിലെ അമേരിക്കന്‍ പട്ടാളക്കാരില്‍ ഇത്തരം ബാക്ടീരിയകളെ കണ്ടെത്തിയിരുന്നതായും പറയുന്നു.


കേരളത്തിലെ ഇന്നത്തെ ആരോഗ്യത്തെപ്പറ്റിയുള്ള സങ്കല്‍പ്പം ദോഷമോ അതോ ഗുണമോ?പണ്ട്‌ ദാരിദ്ര്യം കൊണ്ടുണ്ടാകുന്ന രോഗങ്ങളെങ്കില്‍ ഇന്ന് അമിത ഭക്ഷണം വിളിച്ചു വരുത്തുന്ന രോഗങ്ങളും.മുത്തശ്ശിയുടെ തുളസിക്കഷായവും,ആടലോടകനീരും ഇന്നര്‍ക്കും വേണ്ട....എല്ലാത്തിനും ഗുളികകളും..കാപ്സ്യുളുകളും.മതി.അമിതമായ ആക്രാന്തം എന്തെല്ലാം വിനകള്‍ ഉണ്ടാക്കും എന്ന് കാത്തിരുന്നു കാണാം.ഡോക്ടറും രോഗിയും ഇതിന്‌ ഒരു പോലെ ഉത്തവാദിയാണ്‌.

0 അഭിപ്രായങ്ങള്‍:


© സൂപ്പര്‍മാര്‍ക്കറ്റ്‌, AllRightsReserved.

Designed by ScreenWritersArena