എന്റെ ബ്ലോഗിന് മനോഹരമായ മലയാളം ലിപികളുള്ള തലക്ക്ക്കെട്ട് നിര്‍മ്മിക്കാന്‍ ഞാന്‍ ചെയ്യാറുള്ള ഒരു പോം വഴി പറഞ്ഞുതരാം
ഇങ്ങിനെ നിര്‍മ്മിച്ച മലയാളം വേര്‍ഡ് ആര്‍ട്ടുകള്‍ കാണുക.
- ആദ്യമായി ബ്ലോഗിന്റെ തലക്കെട്ട് വരമൊഴിയില്‍ ടൈപ്പ് ചെയ്യുക
- ഇനി ഒരു വേര്‍ഡ് ഫയല്‍ തുറക്കുക.ഇതിലേക്ക് വരമൊഴിയില്‍ ടൈപ്പ് ചെയ്തത് കോപ്പിചെയ്യുക.ഫോണ്ട് ശരിയല്ലങ്കില്‍ സെലക്ട് ചെയ്ത് ഫോണ്ട് നല്‍കണം.അപ്പോള്‍ നമ്മള്‍ ടൈപ്പ് ചെയ്ത മലയാളം പദം കിട്ടും.ഇവിടെ സൂപ്പര്‍മാര്‍ക്കറ്റ് .ടൈപ്പ് ചെയ്ത് വേര്‍ഡില്‍ പകര്‍ത്തിയത് നോക്കുക.
- ഇനി ടൈപ്പ് ചെയ്തത് സെലക്ട് ചെയ്യുക.
- വേര്‍ഡിലെ ഡ്രോയിഗ് ടൂള്‍ എടുക്കുക.അപ്പോള്‍ താഴെയായി ഒരു ടൂള്‍ ബാര്‍ കിട്ടും .അതില്‍ വേര്‍ഡ് ആര്‍ട്ട് എന്ന ടൂള്‍ എടുക്കുക.അപ്പോള്‍ വിവിധ തരത്തിലുള്ള രൂപങ്ങള്‍ കിട്ടും. അതില്‍ ഇഷ്ടമുള്ളത് സെലക്ട് ചെയ്യുക.OK കൊടുക്കുക.
- ഇപ്പോള്‍ നമ്മള്‍ ടൈപ്പ് ചെയ്യ്തത് ശരിയായ രൂപത്തിലായിരിക്കില്ല.അതിന് അതേ ജാലകത്തില്‍ തന്നെ ഫോണ്ട് മാറ്റിനല്‍കുക.ഇപ്പോള്‍ ശരിയാകും.ഇനി OK കൊടുക്കുക.ഇപ്പോള്‍ മനോഹരമായ ഒരു തലക്കെട്ടിനുള്ള ആദ്യപടി പൂര്‍ത്തിയായി
ഇങ്ങിനെ നിര്‍മ്മിച്ച മലയാളം വേര്‍ഡ് ആര്‍ട്ടുകള്‍ കാണുക.