Sunday, October 11, 2009

ഡസ്ക്‌ ടോപ്പിന്റെ ചിത്രം എടുക്കാം

ഡസ്ക്‌ ടോപ്പിലുള്ള ഏതു ചിത്രവും ഒരു ക്യാമറകൊണ്ടെന്നപോലെ പകര്‍ത്താന്‍ ഒരു സൗജന്യ സോഫ്റ്റ്‌ വെയര്‍ പരിചയപ്പെടുത്താം.desktop to photo എന്നാണ്‌ പേര്‌.വളരേ ലളിതമായ പ്രവര്‍ത്തനമാണ്‌.ഇന്‍സ്റ്റാള്‍ ചെയ്താല്‍ മനോഹരമായ ഒരു പച്ചനിറത്തിലുള്ള ക്യാമറ ഐക്കണായി ഡസ്ക്‌ ടോപ്പില്‍ ഷോര്‍ട്ട്‌ ക്കട്ട്‌ ലഭിക്കും.അതില്‍ ക്ലിക്കിയാല്‍ ക്യാമറ ലഭിക്കും.സാധാരണ ഫോട്ടോ എടുക്കുന്നതുപോലെ ബട്ടണില്‍ ക്ലിക്കുക.ഇപ്പോള്‍ ക്യാമറ ഒളിച്ചിട്ടുണ്ടാകും.ഇനി നമുക്ക്‌ ആവശ്യമായ ഭാഗം ഇപ്പോള്‍ കാണുന്ന കര്‍സര്‍ ഉപയോഗിച്ച്‌ സെലക്ട്‌ ചെയ്യുക,.ആ ഭാഗം ചിത്രമായി സേവ്‌ ചെയ്തിട്ടുണ്ടാകും.എവിടെ സേവ്‌ ചെയ്യണമെന്നും ഏതു ഫോര്‍മാറ്റില്‍ വേണമെന്നും സെറ്റ്‌ ചെയ്യാന്‍ സാധിക്കും.
താഴെ ചിത്രത്തില്‍ ക്ലിക്കിയാല്‍ ഡൗണ്‍ ലോഡിനുള്ള സൈറ്റില്‍ എത്താം.
M.P.S. Freeware

1 അഭിപ്രായങ്ങള്‍:

കണാദന്‍ said...

ഡസ്ക്‌ ടോപ്പിലുള്ള ഏതു ചിത്രവും ഒരു ക്യാമറകൊണ്ടെന്നപോലെ പകര്‍ത്താന്‍ ഒരു സൗജന്യ സോഫ്റ്റ്‌ വെയര്‍ പരിചയപ്പെടുത്താം.


© സൂപ്പര്‍മാര്‍ക്കറ്റ്‌, AllRightsReserved.

Designed by ScreenWritersArena