ഈ ഗാനം കേള്‍ക്കൂ..ഇതു പാടിയിരിക്കുന്നത് അമൃത സൂപ്പര്‍ സ്റ്റാര്‍ 3 ജൂനിയറില്‍ മൂന്നാം സ്ഥാനം ലഭിച്ച മാലിനിയാണ്
Read More
Saturday, November 20, 2010
Monday, August 2, 2010
എപ്പ്പിക് ബ്രൗ സര്‍
ഇതിലേ പോയാല്‍ ഡൗണ്‍ലോഡ് ചെയ്യാം
Tuesday, June 15, 2010
മലയാളത്തില്‍ മെയിലയ്കാന്‍
മലയാളത്തില്‍ മെയിലയ്ക്കാന്‍ ഇതാ വളരേ എളുപ്പം.മലയാളം ഈമെയില്‍ ഡോട്ട് കോം ഇതിന് പറ്റിയ ഒരു വെബ് സൈറ്റാണ്.നമ്മുടെ മെയില്‍ അക്കൗണ്ടില്‍ ചെല്ലാതെ തന്നെ മറ്റോരു മെയിലിലേക്ക് സന്ദേശം അയക്കാം.മംഗ്ലീഷില്‍ നമ്മുടെ സന്ദേശം ടൈപ്പ് ചെയ്യുക.ഹിറ്റ് ചെയ്താല്‍ മലയാളം റെഡി.ഇനി മെയില്‍ അയക്കാം.
ഇതിലെ പോകാം
Read More
ഇതിലെ പോകാം
Friday, March 12, 2010
ഗംഗയും ഹരിമുരളിയും
വടക്കും നാഥന്‍ സിനിമയിലെ ഗംഗേ.... എന്നുതുടങ്ങുന്ന ഗാനത്തിലെ ഏതാണ്ട് 16 സെക്ക്ന്റ് ദൈര്‍ഘ്യത്തില്‍ ശ്വാസം വിടാതെ പാടിയതിനെ സംബന്ധിച്ച് യേശുദാസ് പറഞ്ഞത് ഓര്‍മ്മയുണ്ടാകും .ഈ വിഷയത്തില്‍ സുനില്‍കൃഷ്ണന്റെ പോസ്റ്റ് ആദ്യം വായിക്കുക.ഇതിലെ പോകുക.
ഗംഗയിലെ 16 സെക്ക്ന്റ് കമ്പ്യുട്ടറില്‍ ചെയ്തതാണെന്നാണ് യേശുദാസ് പറഞ്ഞത്.ഇത് പാടി ഒരു കുട്ടിയും തൊണ്ടപൊട്ടി ചാകാതിരിക്കാനാണ് താന്‍ ഇതു പറയുന്നത് എന്നും യേശുദാസ് പറഞ്ഞു.എന്നാല്‍ ഹരിമുരളീ.....എന്നു തുടങ്ങുന്ന ഗാനത്തിലും ഇപ്രകാരം 16 മിനിറ്റോളം ശ്വാസം പിടിച്ചു പാടുന്നുണ്ട്.ക്ലിപ്പ് കേള്‍ക്കുക.
ഇത് കമ്പ്യുട്ടറില്‍ ചെയ്തതല്ല.ശ്വാസം പിടിച്ച് പാടിയതു തന്നെയാണ്.അപ്പോള്‍ അസാധ്യമാണെന്ന് പറയാനാകുമോ? താന്‍ മനസ്സറിഞ്ഞ് ചെയ്തതാണെന്നാണ് ഇതിനെ പറ്റി സംഗീത സംവിധായകനായ രവീന്ദ്രന്‍ മാഷും പറഞ്ഞത്..അപ്പോള്‍ ഒരു ചോദ്യം ബാക്കിയാകുന്നു....ഗംഗേ എന്ന നീട്ടല്‍ അസാധ്യമാണോ?........എന്റെ സംശയം മാത്രം...

ഹരിമുരളീരവം...
ഗംഗേ...
Friday, March 5, 2010
കമലഹാസന്റെ മലയാള ഗാനം
സകലകലാവല്ലഭനായ കമലഹാസന്‍ ഒരു സിനിമക്കുവേണ്ടി മലയാള ഗാനം പാടിയിട്ടുണ്ടെന്ന് പലര്‍ക്കും അറിവില്ലായിരിക്കും.1991ല്‍ ഇറങ്ങിയ മൈക്കിള്‍ മദനകാമരാജന്‍ എന്ന തമിഴ് സിനിമയിലാണ് ജാനകിയോടോത്ത് മലയാള ഗാനം ആലപിച്ചത്.തമിഴ് സിനിമയായതിനാല്‍ അന്ന് റേഡിയോനിലയങ്ങള്‍ ഈ ഗാനം പ്രക്ഷേപണം ചെയ്തില്ല.തമിഴിലാകട്ടെ മലയാളഗാനമായതിനാല്‍ അവരും അത്ര താല്‍പര്യം കാണിച്ചില്ല എന്നതാണ് സത്യം.ഏതായാലും ഈ മനോഹര ഗാനത്തിന് അങ്ങിനെയൊരു ദുര്യോഗമാണുണ്ടായത്.മധുരമായ ആ ഗാനം കേള്‍ക്കൂ...
Friday, February 26, 2010
മലയാളം വിന്‍ഡോസ്?
വിന്‍ഡോസ് ഓപ്പറേറ്റിംഗ് സിസ്റ്റത്തിന്റെ മലയാളം പതിപ്പ് എന്ന നിലയില്‍ മെയില്‍ വഴി ഈ അടുത്തകാലത്ത് ചില ചിത്രങ്ങള്‍ വ്യാപകമായി പ്രചരിച്ചിരുന്നു.ഇത്തരത്തില്‍ മലയാളം പതിപ്പു് വന്നിട്ടില്ല.ശരിയായാലും തെറ്റായാലും ഇതിനു പിന്നിലെ നര്‍മ്മബോധം അംഗീകരിക്കാതെ പറ്റില്ല.ഇതുവരെ ഇതു കാണാത്തവര്‍ക്കായി ഇവിടെ കൊടുക്കുന്നു.ഇംഗ്ലീഷ് വാക്കുകള്‍ക്ക് തനതായ മലയാളം പദം ശ്രദ്ധിക്കുക.ഇനിയും ഇത്തരം വിദ്യകള്‍ പ്രതീക്ഷിക്കാം
Read More
Monday, February 22, 2010
മെയിലില്‍ ചിത്രം എംബഡ് ചെയ്യാം
സാധാരണയായി ഒരു മെയിലില്‍ ചിത്രം അയക്കുമ്പോള്‍ നമ്മള്‍ ചെയ്യാറുള്ളത് അത് അറ്റാച്ച് ചെയ്ത് അയക്കുകയാണ് പതിവ്.എന്നാല്‍ മെയില്‍ തുറക്കുമ്പോള്‍ തന്നെ ചിത്രവും തുറന്നു വരുന്നത് വളരെ സൗകര്യവും ആകര്‍ഷകവും സമയലാഭവുമാണ് .ഫോര്‍വേര്‍ഡ് ചെയ്ത് ലഭിക്കുന്ന പലചിത്രങ്ങളും എംബഡ് ചെയ്തതായിരിക്കും.പലപ്പോഴും ഇത് എങ്ങി നെ സാധ്യമാക്കാമെന്ന് ഞാന്‍ വിചാരിക്കാറുണ്ട്.യാഹൂവിലും ജിമെയിലിലും ചിത്രം എംബഡ് ചെയ്യാന്‍ സൗകര്യമില്ലന്നാണ് മനസ്സിലാക്കുന്നത്.(അത്തരത്തില്‍ ഉണ്ടങ്കില്‍ അറിയിക്കുമല്ലോ?).ചിത്രങ്ങള്‍ എംബഡ് ചെയ്ത് അയക്കാന്‍ ഔട്ട് ലുക്ക് എക്സ് പ്രസ്സില്‍ സൗകര്യമുണ്ട്.
ഔട്ട് ലുക്ക് എക്സ്പ്രസ്സ് ഓപ്പണ്‍ ചെയ്യുക.പുതിയ മെയില്‍ തുറക്കുക.അയക്കേണ്ട വിലാസവും വിഷയവും ചേര്‍ക്കുക.ഇനി സന്ദേശത്തിനുള്ള ഭാഗത്ത് ക്ലിക്കുക.തുടര്‍ന്ന് insert ല്‍ ക്ലിക്കുക.തുറന്നുവരുന്ന ജാലകത്തില്‍ picture തെരഞ്ഞെടുക്കുക.അപ്പോല്‍ മറ്റോരു ജാലകം തുറക്കും .ഇതില്‍ നിന്നും ചിത്രം കിടക്കുന്ന നമ്മുടെ കമ്പ്യുട്ടറിലെ ഫയല്‍ തുറന്ന് ചിത്രം സെലക്ട് ചെയ്ത് OK കൊടുക്കുക.ഇപ്പോള്‍ ചിത്രം സന്ദേശം ചേര്‍ക്കേണ്ട ഭാഗത്ത് എത്തിയിട്ടുണ്ടാകും.ഇവിടെ ചിത്രത്തിന്റെ വലിപ്പം കൂട്ടാനോ കുറക്കാനോ കഴിയും.തുടര്‍ന്ന് സന്ദേശവും ചേര്‍ത്ത് മെയില്‍ അയക്കുക.
ചിത്രത്തിനു പശ്ചാത്തലമായി നിറമോ മറ്റൊരു ചിത്രമോ ഒക്കെ നല്‍കാനാകും.

Subscribe to:
Posts (Atom)
Labels
- ചിത്രങ്ങള്‍ (2)
- പലവക (8)
- ലേഖനം (1)
- വിജ്ഞാനം (1)
- സംഗീതം (2)
- സാങ്കേതികം (3)
- സാമൂഹികം (1)