വടക്കും നാഥന്‍ സിനിമയിലെ ഗംഗേ.... എന്നുതുടങ്ങുന്ന ഗാനത്തിലെ ഏതാണ്ട് 16 സെക്ക്ന്റ് ദൈര്‍ഘ്യത്തില്‍ ശ്വാസം വിടാതെ പാടിയതിനെ സംബന്ധിച്ച് യേശുദാസ് പറഞ്ഞത് ഓര്‍മ്മയുണ്ടാകും .ഈ വിഷയത്തില്‍ സുനില്‍കൃഷ്ണന്റെ പോസ്റ്റ് ആദ്യം വായിക്കുക.ഇതിലെ പോകുക.
ഗംഗയിലെ 16 സെക്ക്ന്റ് കമ്പ്യുട്ടറില്‍ ചെയ്തതാണെന്നാണ് യേശുദാസ് പറഞ്ഞത്.ഇത് പാടി ഒരു കുട്ടിയും തൊണ്ടപൊട്ടി ചാകാതിരിക്കാനാണ് താന്‍ ഇതു പറയുന്നത് എന്നും യേശുദാസ് പറഞ്ഞു.എന്നാല്‍ ഹരിമുരളീ.....എന്നു തുടങ്ങുന്ന ഗാനത്തിലും ഇപ്രകാരം 16 മിനിറ്റോളം ശ്വാസം പിടിച്ചു പാടുന്നുണ്ട്.ക്ലിപ്പ് കേള്‍ക്കുക.
ഇത് കമ്പ്യുട്ടറില്‍ ചെയ്തതല്ല.ശ്വാസം പിടിച്ച് പാടിയതു തന്നെയാണ്.അപ്പോള്‍ അസാധ്യമാണെന്ന് പറയാനാകുമോ? താന്‍ മനസ്സറിഞ്ഞ് ചെയ്തതാണെന്നാണ് ഇതിനെ പറ്റി സംഗീത സംവിധായകനായ രവീന്ദ്രന്‍ മാഷും പറഞ്ഞത്..അപ്പോള്‍ ഒരു ചോദ്യം ബാക്കിയാകുന്നു....ഗംഗേ എന്ന നീട്ടല്‍ അസാധ്യമാണോ?........എന്റെ സംശയം മാത്രം...

ഹരിമുരളീരവം...
ഗംഗേ...
2 അഭിപ്രായങ്ങള്‍:
16 സെക്കന്റ് ശ്വാസം പിടിച്ച് പാടാൻ കഴിയും എന്നുതന്നെയാണ് എന്റെ വിശ്വാസം. ചിലരെങ്കിലും അത് പാടുന്നത് കേട്ടിട്ടുമുണ്ട്. യേശുദാസ് പാടുന്നത് കേട്ട് അത് അനുകരിക്കാൻ ശ്രമിക്കരുതെന്ന ഒരു ഉപദേശമായിരിക്കാം അദ്ദേഹം ഉദ്ദേശിച്ചത്.
എസ്‌പി ബാലസുബ്രമഹ്ണ്യം 29 സെക്കന്റ് ശ്വാസം വിടാതെ പാടിയ പാട്ടുണ്ടല്ലോ തമിഴിൽ. ഒരിക്കൽ അദ്ദേഹം ആ പാട്ട് പാടിക്കേട്ടിട്ടുണ്ട്. പാട്ടു തുടങ്ങുന്നതിനു മുൻപ് തന്നെ അദ്ദേഹം പറഞ്ഞു, അതിൽ കുറച്ച് ടെക്നോളജി ഉണ്ട്, ശ്വാസം വിടാതെ 29 സെക്കന്റ് പിടിച്ചുനിൽക്കാൻ സാധിച്ച്ചേക്കും, ഒരേ പിച്ചിൽ പാടാനും സാധിച്ചേക്കും, പക്ഷെ ആ പാട്ട് (ഇത്തിരി കുഴപ്പം പിടിച്ചതാണ്) പാടാനാവില്ല എന്ന്. പിന്നീടദ്ദേഹം ആ പാട്ട് പാടിയപ്പോൾ ശ്രോതാക്കൾക്ക് അദ്ദേഹം ഇടയ്ക്ക് ശ്വാസമെടുത്തതായി മനസിലായിട്ടുപോലുമുണ്ടാകില്ല, അത്രയും പെർഫെക്റ്റ് ആയിരുന്നു ആലാപനം. പാട്ടിന്റെ അവസാനം അദ്ദേഹം ഒന്ന് നീട്ടി പാടി, 29 സെക്കന്റ് ഉണ്ടായിരുന്നോ എന്നറിയില്ല, ഏതായാലുമ്മ് 16 സെക്കന്റിനേക്കാൾ കൂടുതലുണ്ടായിരുന്നു.
കൃത്യമായ സാധകം പോലുമില്ലാതെ എസ്‌പിയ്ക്ക് അത് പാടാനാവുമെങ്കിൽ യേശുദാസിന് സാധിക്കുമായിരിക്കണം, സംഗീതമറിയാവുന്ന സാധാരണക്കാരനും സാധ്യമാവണം (ഗാനമാധുര്യമല്ല, ശ്വാസനിയന്ത്രണം).
അപ്പൂട്ടന്‍
കേളടി കണ്മണിയിലെ എസ്.പി.ബാലസുബ്രഹ്മണ്യം പാടിയ ഗാനം ഇതെ പോലെ ശ്വാസം പിടിച്ച് പാടിയതാണെന്നാണ് അറിയുന്നത്.29 സെക്കന്റ് ഉണ്ടെങ്കില്‍ അത് അത്ഭുതകരം തന്നെ.എന്നാലും 16 സെക്ക്ന്റ് അസാധ്യമാണെന്ന് തോന്നുന്നില്ല.അഭിപ്രായത്തിന് നന്ദി
Post a Comment