
ഇത് ശാസ്ത്രീയമായ ഒരു വിലയിരുത്തലാണെന്ന് അഭിപ്രായമില്ല.പക്ഷേ ഈ രംഗത്തെ പുതിയ രീതികളും വിശ്വാസങ്ങളും കണ്ടപ്പ്പ്പോള്‍ തോന്നിയത് കുറിക്കുന്നു എന്നുമാത്രം. കേരളം ആരോഗ്യരംഗത്ത് വികസിതരാജ്യങ്ങള്‍ക്ക് ഒപ്പമോ അതിനുമുകളിലോ എത്തിയിരിക്കുന്നു എന്നാണ് വിലയിരുത്തല്‍.ഏറ്റവും കുറഞ്ഞ ശിശുമരണനിരക്ക്,കൂടിയ ആയുര്‍ദൈര്‍ഘ്യം എന്നിവയാണ് എടുത്തുപറയാവുന്നത്.കേരളീയര്‍ സ്വന്തം ആരോഗ്യത്തിന് വളരേ പ്രാധാന്യം കൊടുക്കുന്നു.ഇന്ന് ഏതൊരു രോഗലക്ഷണം കണ്ടാലും ഡോക്ടറുടെ അടുത്തേക്ക് ഓടുന്നു.സാധാരണ ജലദോഷം പോലും ഒരു ദിവസത്തേക്ക് വച്ചുകൊണ്ടിരിക്കാനാകുന്നില്ല.കുട്ടികളുടെ...