
13 എന്ന അക്കത്തെ എന്തിനാണ് നമ്മള്‍ ഇത്ര ഭയപ്പെടുന്നത്?വണ്ടിയുടെ നമ്പര്‍ 13 ആയാല്‍ ഭയപ്പാടായി.പരീക്ഷക്കോ ഇന്റര്‍വ്യുവിനോ 13 കിട്ടിയാല്‍ പിന്നെ നോക്കേണ്ട,.ശുഭകാര്യത്തിന് 13 എന്ന തീയതി ഒഴിവാക്കുകയേ ഉള്ളൂ.. ഈ 13 എന്ന ഭീകരന്‍ സത്യത്തില്‍ ഭാരതീയവിശ്വാസപ്രകാരമുള്ള അശുഭ സംഖ്യയല്ല.നമുക്ക് ഇഷ്ടം പോലെ വേറേ എത്രയോ അശുഭലക്ഷണങ്ങളും അന്ധവിശ്വാസങ്ങളും ഉണ്ട്.എന്നിട്ടും പോരാഞ്ഞ് നമ്മള്‍ മറ്റു ദേശക്കാരുടെ അന്ധവിശ്വാസങ്ങളും ഇറക്കുമതി ചെയ്യുകയാണ്. 13 നോടുള്ള ഭയത്തെ Triskaidekaphobia എന്നാണ് അറിയപ്പെടുന്നത്.ക്രിസ്തുവിന്റെ...