അഞ്ചോ ആറോ വര്‍ഷങ്ങള്‍ക്കുമുന്‍പ് അതോ അതിനും വര്‍ഷങ്ങള്‍ക്ക് മുന്‍പാണോ എന്നറിയില്ല, തിരുവനന്തപുരത്ത് വച്ച് കാന്‍സര്‍ രോഗവിദഗ്ദരുടെ ഒരു അന്താരാഷ്ട്രസമ്മേളനം നടക്കുകയുണ്ടായി.വിദേശത്തുനിന്നുള്ള ഒരു പ്രതിനിധി നടത്തിയ അഭിപ്രായം അന്ന് ശ്രദ്ധേയമായി.കേരളത്തിലെ കാന്‍സര്‍ രോഗികളുടേയും അവരുടെ ഉറ്റവരുടേയും വല്ലാത്ത അവസ്ഥയെപ്പറ്റിയാണ് അഭിപ്രായപ്പെട്ടത്.കാന്‍സര്‍ മാരകമായ രോഗവും രോഗിയുടെ അവസാനകാലം ദയനീയവും വേദനാജനകവുമാണ്.വേദനയകാറ്റാന്‍ മയക്കുമരുന്നുചേര്‍ത്ത മരുന്നുകളാണ് ഈ സമയത്ത് നല്‍കുന്നത്.രോഗി സുഖം പ്രാപിക്കില്ലന്ന് നല്ല നിശ്ചയമുണ്ടെങ്കിലും എല്ലാം വിറ്റുപറക്കി രോഗിയെ ചികില്‍സിക്കുന്ന കേരളീയരുടെ അവസ്ഥകണ്ട്് അദ്ഭുതം തൊന്നിയെന്നാണ് ഇദ്ദേഹം പറഞ്ഞത്..കൂടാതെ ഒരു വശത്ത് മയക്കുമരുന്നുകള്‍ വ്യാപകമായി പിടിക്കപ്പെടുമ്പോള്‍ വേദനതിന്നുന്ന രോഗികള്‍ക്ക് ആശ്വാസത്തിന് വേണ്ടത്ര മരുന്നു കിട്ടാത്ത വിരോധാഭാസം കണ്ട് അന്തിച്ചുപോയതായും പറഞ്ഞു.
തന്റെ രാജ്യത്തണെങ്കില്‍ ഒരുകാരണവശാലും രക്ഷപ്പെടില്ലന്ന് ഉറപ്പുള്ള ഇത്തരം രോഗികള്‍ക്ക് ഡോക്ടര്‍ ചെലവുകൂടിയ ചികില്‍സ നിര്‍ദ്ദേശിക്കില്ലന്നും പറഞ്ഞു.മയക്കുമരുന്നുകള്‍ കിട്ടാനില്ലാത്തതുകോണ്ട് മരുന്നുകളുടെ ദൗര്‍ലഭ്യം അത്ര ഗുരുതരമാണെന്നും നമ്മള്‍ ചെയ്യുന്നത് വലിയ പാതകമാണെന്നും അഭിപ്രായപ്പെട്ടു.
1985 ലാണ് മയക്കുമരുന്ന് നിയന്ത്രണനിയമം പ്രാബല്യത്തില്‍ വരുന്നത്.അത് ഒരു അന്താരാഷ്ട്രധാരണയുടെ ഭാഗമായിരുന്നു.കഠിനമായ ശിക്ഷയാണ് ഈ നിയമം അനുശാസിക്കുന്നത്.എന്നാല്‍ ഗവേഷണത്തിനും വൈദ്യശ്ശാസ്ത്രത്തിനും നിയന്ത്രിതതോതില്‍ കറുപ്പും ഗഞ്ചാവും വളര്‍ത്താന്‍ ചട്ടം10,76 പ്രകാരവും സംസ്ഥാനങ്ങള്‍ക്ക് അധികാരം നല്‍കുന്നുണ്ട്.ഇതനുസരിച്ച് ആസ്സാം,സിക്കിം എന്നിവിടങ്ങളില്‍ സര്‍ക്കാര്‍ നിയന്ത്രണത്തില്‍ കറുപ്പ് കൃഷിചെയ്യുന്നുണ്ട്.അതാണ് ക്യാന്‍സര്‍ രോഗചികില്‍സക്കുവേണ്ടി ഉപയോഗിക്കുന്നത്
കേരളത്തില്‍ ക്യാന്‍സര്‍ രോഗികള്‍ക്കുള്ള മരുന്നുകള്‍ക്ക് ദൗര്‍ലഭ്യമാണ്.എന്നാല്‍ വന്‍ തോതില്‍ ഇവിടെ മയക്കുമരുന്നു വേട്ടയും നടക്കുന്നുണ്ട്.ഇന്ന് ഇടുക്കിയുടെ കിഴക്കന്‍ മേഖലകളിലെ ഗഞ്ചാവുകൃഷി ഏതാണ്ട് അവസാനിച്ചമട്ടാണ്.ഒരുകാലത്ത് കോടികളുടെ കൃഷിയാണ് ഇവിടെ നടന്നിരുന്നത്.ഒരു ഗഞ്ചാവുവേട്ടയുടെ വീഡിയോ കാണുക.
ശാന്തവും വേദനയില്ലാത്തതുമായ മരണത്തിന് ഈ രോഗികള്‍ക്ക് അവകാശമുണ്ട്.രോഗികളുടെ ഉറ്റവര്‍ക്ക് രോഗി ഒരു ഭാരമാവാതിരിക്കുവാന്‍ കുറഞ്ഞവിലക്ക് മരുന്നും ലഭ്യമാകണം.ഇക്കാര്യത്തില്‍ പ്രായോഗികമായ ഒരു സംവിധാനം ഉണ്ടാക്കാന്‍ എന്താണ് വേണ്ടത്?വിദഗ്ദര്‍ പ്രതികരിക്കട്ടെ
Read More